Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rosario

ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് അ​ന്ത​രി​ച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി (68) അ​ന്ത​രി​ച്ചു. അ​ർ​ജ​ന്‍റീ​ന​ൻ സ​മ​യം രാ​ത്രി പ​ത്തി​ന് റൊ​സാ​രി​യോ​യി​ലെ ഒ​രു ക്ലി​നി​ക്കി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കു​റ​ച്ചു​കാ​ല​മാ​യി അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു.

മെ​സി​യു​ടെ മാ​നേ​ജ​ർ കൂ​ടി​യാ​യ ഹോ​ർ​ഹെ കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ലോ​ക​ക​പ്പ് സ​മ​യ​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗം മൂ​ർ​ച്ഛി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. മെ​സി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യി​രു​ന്നു ഹോ​ർ​ഹെ.

കു​ട്ടി​ക്കാ​ല​ത്ത് വ​ള​ർ​ച്ചാ ഹോ​ർ​മോ​ൺ കു​റ​വാ​യ​തി​നാ​ൽ പ്ര​യാ​സ​പ്പെ​ട്ട മെ​സി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യ​ത് പി​താ​വാ​യി​രു​ന്നു. മെ​സി ന്യൂ​വ​ൽ​സ് ഓ​ൾ​ഡ് ബോ​യ്‌​സ് യൂ​ത്ത് ടീ​മി​ൽ ക​ളി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് 13-ാം വ​യ​സി​ൽ മെ​സി​യെ ബാ​ഴ്സ​ലോ​ണ​യി​ലെ​ത്തി​യ​പ്പോ​ഴും കൂ​ടെ പി​താ​വു​ണ്ടാ​യി​രു​ന്നു.

മെ​സി​യു​ടെ ഔ​ദ്യോ​ഗി​ക ഏ​ജ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച​ത് പി​താ​വാ​യി​രു​ന്നു. ബാ​ഴ്‌​സ​ലോ​ണ, പി​എ​സ്ജി, ഇ​ന്‍റ​ർ മ​യാ​മി ക്ല​ബു​ക​ളു​മാ​യു​ള്ള ക​രാ​റു​ക​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്ത് മെ​സി​യു​ടെ വാ​ണി​ജ്യ-​പ​ര​സ്യ ക​രാ​റു​ക​ളും ഹോ​ർ​ഹെ മെ​സി​യാ​ണ് നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up